Our Milestone

Our Story
of Success

  • The journey begins

    ടീം വിജിലന്റ് എന്ന പ്രോജക്റ്റ് വടക്കേക്കാട് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നടപ്പിലാക്കാൻ തീരുമാനമാവുന്നു .

    നവംമ്പർ -1
  • Group

    മൂന്ന് പഞ്ചായത്തിലെ വിവിധ മേഖലകളിലെ നേതൃത്വപദവി അലങ്കരിക്കുന്നവരെ ഉൾപ്പെടുത്തികൊണ്ട് , ടീം വിജിലന്റ് എന്ന whatsapp കൂട്ടായ്മക്ക് രൂപം നൽകുന്നു .

    നവംമ്പർ - 4
  • Logo Presentation

    ടീം വിജിലന്റ് ലോഗോ പ്രകാശനം

    നവംമ്പർ -13
  • E-mail & website

    ടീം വിജിലന്റ് വെബ്സൈറ്റ് - ഔദ്യോദിക ഇമെയിൽ വിലാസം എന്നിവക്ക് രൂപം നൽകി .

    നവംമ്പർ - 14
  • Notice

    പ്രചരണത്തിന്ന് ആവശ്യമായ നോട്ടീസ് തയ്യാറാക്കൽ നടപടികൾ പൂർത്തിയായി

    നവംമ്പർ -15
  • Theme song

    ടീം വിജിലന്റ് തീം സോങ് ഔദ്യോദികമായി നമുക്ക് ഉപയോഗിക്കാൻ കവി - ശ്രീ ജിനേഷ് കുമാർ എരമം അംഗീകാരം നൽകി .

    നവംമ്പർ -17
  • sponsorship

    ഇരുപതിനായിരം നോട്ടീസ് (സ്‌പോൺസർഷിപ്പ് )വടക്കേക്കാട് സുൽത്താൻ ഹൈപ്പർമാർക്കറ്റ് നമുക്കായി പ്രിന്റ് ചെയ്തു നൽകി .(തുക -13,500)

    നവംമ്പർ -18
  • sponsorship

    പ്രചരണ വാഹനം / സ്പീക്കർ റെന്റ് - ഡ്രൈവർ എന്നിവക്കായി പുന്നയൂർകുളത്തെ ഖത്തർ പ്രവാസി കൂട്ടായ്മയായ പുന്നയൂർക്കുളം വെൽഫെയർ കമ്മറ്റി 10,000 രൂപ നൽകി . കൂടാതെ കൂട്ടായ്മ പെയിൻ & പാലിയേറ്റീവ് അവരുടെ ആംബുലൻസ് നാല് ദിവസത്തെ പ്രചാരണത്തിനായി വിട്ടുനൽകി

    നവംമ്പർ - 19
  • Theme Song Recording

    ടീം വിജിലന്റ് പ്രചരണത്തിന്ന് തീം സോങ് ഉൾപ്പെടുത്തി അനൗൺസ്‌മെന്റ് റെക്കോർഡിങ് എടപ്പാളിൽ നിന്നും നിർവ്വഹിച്ചു .

    നവംമ്പർ -20
  • E-mail

    നാടിന്റെയും പുതുതലമുറയുടെയും നല്ല ഭാവിക്കായുള്ള ടീം വിജിലന്റ് പദ്ധതിക്ക് തടാകം ഫൗണ്ടേഷൻ അവരുടെ വലിയ പിന്തുണ വാഗ്ദാനം ചെയ്‌തു .

    നവംമ്പർ -22
  • Flag-off

    പ്രചരണ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സി , ഐ - അമൃത രംഗൻ നിർവ്വഹിക്കുന്നു . ശേഷം നാല് ദിവസം മൂന്ന് പഞ്ചായത്തുകളിൽ പ്രചരണം .

    നവംമ്പർ - 24
  • sponsorship

    നമ്മുടെ ആദ്യയോഗത്തിനായി M & T മണ്ഡപം സൗജന്യമായി നൽകാമെന്ന അറിയിപ്പ് ലഭിക്കുന്നു

    നവംമ്പർ -29
  • First Meeting & Group

    ആദ്യ മീറ്റിങ് വളരെ ഭംഗിയായി നടത്താനായി .
    മൂന്ന് പഞ്ചായത്തിലെ വനിതകളുടെ നേതൃത്വത്തിൽ Whatsapp കൂട്ടായ്മക്ക് രൂപം നൽകി .

    ഡിസംബർ - 3
  • Medical Allotment

    ഡി - അഡിക്റ്റേഷൻ സെന്റർ വഴി വൈദ്യസഹായം നൽകാൻ ഒരു കുടുംബത്തിന്റെ അപേക്ഷ ടീം വിജിലന്റ് പരിഗണിച്ച് , തുടർ നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുന്നു .

    ഡിസംബർ -4
  • Action

    പുന്നയൂർക്കുളം പഞ്ചായത്തിലെ 7-8 വാർഡുകളിൽ ടീം വിജിലന്റ് വാർഡ് തല യോഗങ്ങൾക്കും കമ്മറ്റി രൂപീകരണത്തിനും തുടക്കം കുറിച്ചു.

    ഡിസംബർ -10