നമ്മുടെ പ്രദേശത്തെ ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ ജനമൈത്രീ പോലീസും പൊതുജനവും സഹകരിച്ച് പ്രവര്ത്തിക്കുന്ന ഒരു സ്ഥിരം ബോധവത്കരണ- നിരീക്ഷണ സംവിധാന മാണ് ടീം വിജിലന്റ്. ലഹരിക്കെതിരെ നമ്മുടെ പ്രദേശത്ത് ഒരു സുരക്ഷാവലയം സൃഷ്ടിച്ചെടുക്കുകയാണ് ഒരു പ്രധാന ലക്ഷ്യം.
കൂട്ടികളുടെ സ്വാതന്ത്ര്യം നഷ്ടഷെടുത്താത്ത രീതിയിൽ അവർക്ക് പ്രത്യക്ഷത്തിൽ മനസ്സിലാവാത്ത തരത്തിൽ ഒരു സംരക്ഷണ സുരക്ഷാ ശൃംഖല ഈ മേഖലയിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ടെന്നും , അതിനെ ദയക്കേണ്ടതുണ്ടെന്നും കുട്ടികൾക്കും, മുതിർന്നവർക്കും ഒരു ധാരണയുണ്ടവണം. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നും, അറിഞ്ഞോ അറിയാതെയോ ലഹരിയുമായി ബന്ധമെട്ട സംഭവങ്ങളിൽ ഇടപെട്ടാൽ അത് ഭാവിയെ ബാധിക്കും എന്ന് മനസ്സിലാക്കണം.
ലഹരിക്കെതിരെ ജാഗ്രതയോടെ,ഈ സംവിധാനത്തിൻറെ ഉദ്ദേശശുദ്ധി മനസ്സിലാക്കി,ദിർഘകാല വിക്ഷണത്തോടെ പ്രവർത്തിക്കുവാൻ സാധിക്കുന്നവരെ ഉൾപ്പെടുത്തി ഓരോ വാർഡിലും ടീം വിജിലൻറ് സംവിധാനം നിലവിൽ വരണം.ടീം വിജിലൻറ് ഒരു സ്ഥിരം സംവിധാനമാണ്.
വ്യത്യസ്ത രീതിയിലുള്ള ബോധവത്കരണ പ്രോഗ്രാമുകൾ സംഘടിപ്പിക്കണം
ടീം വിജിലന്റ് സംവിധാനം ഒരു പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ തുടങ്ങുമ്പോൾ , ആ സ്റ്റേഷൻ പരിധിയിലെ മുഴുവൻ പഞ്ചായത്ത് പ്രദേശത്തും അനൗണ്സ്മെന്റും , കൂടാതെ വളണ്ടിയർമാരെ ഉപയോഗിച്ച് ഓരോ വീടുകളിലേക്കും പദ്ധതി വിവരങ്ങൾ അടങ്ങിയ നോട്ടീസും എത്തിക്കണം .
പ്രദേശത്തെ സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് തെരുവ് നാടകങ്ങൾ, വീടുകൾ കേന്ദ്രീകരി ച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ. കായിക വേദികളുമായി സഹകരിച്ച് വ്യത്യസ്തങ്ങളായ ആരോഗ്യസം രക്ഷണ ക്യാമ്പുകൾ. ഓരോ പ്രദേശത്തേയും ഗ്രാണ്ടുകൾ ക്രേന്രീകരിച്ച് കുട്ടികൾക്കായി പ്രത്യേകം പ്രോഗ്രാമുകൾ , മത്സരങ്ങൾ അതോടൊപ്പം ലഹരിക്കെതിരെ ബോധവത്കരണം.
ഓരോ പ്രദേശത്തേയും സ്കൂൾ മാനേജ്മെൻറ് പ്രിൻസിപ്പൽ, PTA കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ സ്റ്റുഡൻറ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ഈ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വർക്ഷോപ്പുകൾ സെമിനാറുകൾ ബോധവത്കരണം ലക്ഷ്യമാക്കിയുള്ള രചനാ മത്സരങ്ങൾ,പെയിന്റിംഗ് മത്സരങ്ങൾ ചെറുനാടകങ്ങൾ, സ്‌കിറ്റുകൾ,etc.
ഓരോ വാർഡിലുമുള്ള സ്കൂളുകൾ, മദ്രസ്സകൾ, ഹാളുകൾ എന്നിവ കേന്ദ്രീകരിച്ച് നിശ്ചിതഇടവേളക ളിൽ ബോധവത്കരണക്ലാസ്സുകൾ, പേരൻറിംഗ് ക്ലാസ്സുകൾ, ഓരോ കുടുംബത്തിൻറെയും പ്രശ്നങ്ങൾ മനസ്സി ലാക്കി അവർക്ക് കൗൺസിലിങ് ലഭ്യമാക്കൽ. കുട്ടികളിലെ പഠനവൈകല്യം, പെരുമാറ്റത്തിലെ മാറ്റങ്ങൾ, എന്നിവ മനസ്സിലാക്കി കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ. ആത്മഹത്യപ്രവണത, ഒളിച്ചോട്ടം, തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേകം ബോധവത്കരണം.
ഓരോ പ്രദേശത്തേയും വാർഡ് മെമ്പർ, പൗരപ്രമുഖർ, അധ്യാപകർ, സാമുദായിക നേതൃത്വം , രാഷ്ട്രീയ സാംസ്കാരിക നേതൃത്വം , രാഷ്ട്രീയ സാംസ്കാരിക നേതൃത്വം എന്നിവരുൾപ്പെടുന്ന വാർഡ്തല കമറ്റികൾ.
ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിപക്ഷവും അതിൽനിന്ന് പിന്മാറണം എന്ന് ആഗ്രഹിക്കുന്നവരാണ്. വ്യക്തിപരമോ, കുടുംബപ്രശ്നങ്ങളുടെ പേരിലോ, മറ്റ് സാഹചര്യങ്ങൾ കൊണ്ടോ വളരെ അപ്രതീക്ഷിതമായി ഈ ലഹരിയുടെ കെണിയിൽ പെട്ടവരാണ് അധികവും. ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തി, മാറ്റി നിർത്തുന്ന ഒരു സാമൂഹികരീതിക്ക് പകരം അവരെ ചേർത്ത് നിർത്തുന്ന ഒരു വേറിട്ട ശൈലിക്ക് ഓരോ പ്രദേശത്തെയും വാർഡ് തല ടീം വിജിലൻറ് കമ്മറ്റികൾ തയ്യാറായാൽ
ഓരോ വാർഡിലും ലഹരി ഉപയോഗിക്കുന്നവരെ കുറിച്ചുള്ള ഒരു സർവ്വേ ശേഖരിക്കേണ്ടതുണ്ട്. പ്രധാനമായും ലഹരിക്കുപയോഗിക്കുന്ന വ്യക്തികളുടെ കുടുംബങ്ങളിൽ ദാരിദ്യം അവരെ നിരന്തരം വേട്ടയാടുന്നു. അത്തരം വീടുകളിലെ കുട്ടികൾക്ക് കൃത്യമായി പോഷകാഹാരം പോലും ലഭിക്കാത്ത അവസ്ഥ വിശേഷമാണുള്ളത്. അത്തരം കുട്ടികളിലേക്ക് അവരുടെ വ്യത്യസ്ത പ്രശ്നങ്ങളിലേക്ക് വാർഡ് തല കമറ്റികൾക്ക് എത്തിപ്പെടാനും പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്താനും കഴിയണം.
ലഹരിയുടെ ഉപയോഗത്തിൽ നിന്നും പിന്മാറാൻ ആഗ്രഹിക്കുന്നവർക്ക് ഡി അഡിക്റ്റേഷന് സെൻറർ മുഖേന വൈദ്യസഹായം ലഭ്യമാക്കാൻ ടീം വിജിലന്റ് ശ്രമിക്കും. വൈദ്യസഹായത്തിന് സാമ്പത്തികമില്ലാത്തവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കാനും ടീം വിജിലൻറ് തയ്യാറാവണം. ഇത്തരം പ്രവർത്തനങ്ങൾ ഓരോ പ്രദേശരത്തും വലിയ മാറ്റങ്ങൾക്ക് കാരണമാവും.
ഓരോ പ്രദേശത്തേയും നേതൃപാഠവമുള്ള വനിതകൾ, കുടുംബ്രീ നേതൃത്വങ്ങൾ , വനിതാ മെമ്പർമാർ,അധ്യാപികമാർ, വൃത്യസ്ത മേഖലകളിലെ വനിതാ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടുന്ന പഞ്ചായത്ത് വാർഡ്തല വനിതാ ടീം വിജിലൻറ് കമ്മറ്റികൾ നിലവിൽ വരണം.
അമ്മമാർക്കണ് കുട്ടികളുടെ വളർച്ചയുടെ സമയത്തെ സ്വഭാവവ്യതിയാനങ്ങളും പ്രശ്നങ്ങളും കുടുതൽ അടുത്തറിയാനാവുക. പിതാക്കൾ ജോലി സംബന്ധമായി ദുരെ സ്ഥലങ്ങളിലോ, വിദേശത്തോ ആണെങ്കിൽ ടീനേജ് പ്രായത്തിലുള്ള കുട്ടികളെ നിയന്ത്രിക്കുന്നതിൽ അമ്മമാർക്ക് ഒട്ടേറെ പരിമിധികളുണ്ട്. ഇത്തരം വീടുകളിലെ കുട്ടികൾക്ക് മേൽ സമൂഹത്തിന്റെ ഒരു നിരീക്ഷണകണ്ണ് അനിവാര്യമാണ്. അണുകുടുംബ വ്യവസ്ഥിതിയുടെ ഒരു അമിതസ്വാതന്ത്ര്യം മുതിർന്ന കുട്ടികൾക്ക് അനുകൂലമാണ്. കുടുംബത്തിലെ മുതിർന്നവരെ ബഹുമാനിക്കാനോ. അനുസരിക്കാനോ ശീലിക്കാത്ത അപൂർവ്വം കുട്ടികൾ, സമൂഹത്തിലെ മറ്റു കുട്ടികളെക്കൂടി അവരുടെ ശീലങ്ങളിലേക്ക് മാറ്റിയെടുക്കുന്നു. വളരെ നേതൃപാഠവമുള്ള ആളുകളുടെ കുടുംബങ്ങളിൽ പോലും കുട്ടികൾ നിയന്ത്രണ വിധേയരല്ല എന്നത്, അണുകുടുംബ വ്യവസ്ഥിതി ശക്തിയാർജ്ജിച്ചപ്പോൾ സംഭവിച്ചത്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഇടപെടൽ കുട്ടികളെ ഓർത്ത് അനിശ്ചിതത്വത്തിൽ കഴിയുന്ന മാതാപിതാക്കൾക്ക് അവരുടെ മാനസിക സമർദ്ദം കുറക്കുവാൻ സഹായകമാവും
കേരളത്തിൽ ലഹരിമരുന്ന് ഉപയോഗം ക്രമാതീതമായി ഉയർന്നിരിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ (രജിസ്റ്റർ ചെയ്ത കേസുകൾ) കേരളം നാലാം സ്ഥാനത്താണ്.
കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ കണ്ടെത്തി ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ, കുടുംബത്തിലും സമൂഹത്തിലുമുണ്ടാവുന്ന മാറ്റങ്ങൾ, കുടുംബബന്ധങ്ങളുടെ തകർച്ച, തുടങ്ങിയ മേഖലകളിൽ ജനമൈത്രി-ടീം വിജിലൻറ് സംവിധാനം നാഷണൽ ആക്ഷൻ പ്ളാൻ ഫോർ ഡ്രസ് ഡിമാൻഡ് റിഡക്ഷൻ ( N.A.P.D.D.R ) പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പ്, എക്സൈസ് വകുപ്പിൻറെ കീഴിലുള്ള വിമുക്തി കൗൺസലിംഗ് സെൻറർ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും. നമ്മുടെ പ്രദേശത്ത് കുട്ടികളേയും, കൗമാരക്കാരേയും, മുതിർന്നവരെയും, ലഹരി വ്യാപാരികളെയും നിരീക്ഷിക്കുന്ന ഒരു അദൃശ്യവലയം ഉണ്ടെന്ന് എല്ലാവർക്കും ബോധ്യമുണ്ടാവണം.