മദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ആഗോളതലത്തിലുള്ള വിശദീകരണം നല്‍കുക. ലഹരി വസ്തുക്കള്‍ എന്താണ് എന്നും ഇതിന് എങ്ങനെ അടിമയാകുന്നു എന്നതും സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കുക. ലഹരി അടിമത്തത്തിന് കാരണമാകുന്ന ഘടകങ്ങളെക്കുറിച്ച് വിശദീകരിക്കുക.
മദ്യപാനവും മയക്കുമരുന്നിനോടുള്ള അടിമത്തവും രണ്ട് വ്യത്യസ്തമായ കാര്യങ്ങളാണ്. മയക്കുമരുന്നുകളുലെ ദുരുപയോഗം, ഇതിനോടുണ്ടാകുന്ന ആസക്തി, അടിമത്തം, ആശ്രിതത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കാം. ഇതിനു ശേഷം മദ്യത്തെക്കുറിച്ചും, ലഹരിവസ്തുക്കളെക്കുറിച്ചും വിശദമായി മനസ്സിലാക്കാം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മേലുണ്ടാകുന്ന അടിമത്തത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ അടിമത്തം എങ്ങനെ ഉണ്ടാകുന്നുവെന്നും ഈ അടിമത്തം എങ്ങനെ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്നു എന്നും മനസ്സിലാക്കേണ്ടതുണ്ട്. ഏറ്റവും അവസാനമായി ഈ വിപത്തില്‍ നിന്നുമുള്ള മോചനം, ലഹരിവസ്തുക്കളുടെ അടിമത്തത്തില്‍ നിന്നും മോചനം നേടുന്നവരുടെ പുനരധിവാസം, ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലമുണ്ടാകുന്ന സാമൂഹ്യ വിപത്തുകള്‍ എങ്ങനെ തടയാം എന്നിവയെക്കുറിച്ച് മനസ്സിലാക്കാം
രാജ്യവ്യാപകമായി കണ്ടുവരുന്ന വിപത്താണ് ലഹരിവസ്തുക്കളോടുള്ള ആസക്തി. ലഹരിവസ്തുക്കളുടെ ആവശ്യം ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. ലഹരിവസ്തുക്കളുടെ ആസക്തിയില്‍ നിന്നും തങ്ങളുടെ രാജ്യത്തെ വ്യക്തികളെ പൂര്‍ണ്ണമായും മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞു.
രാജ്യാന്തര തലത്തില്‍ നോക്കുകയാണെങ്കില്‍ മദ്യം, കനാബിസ്, ഒപിയം എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. സ്ത്രീകളെക്കാള്‍ കൂടുതലായി പുരുഷന്മാരാണ് ലഹരിയ്ക്ക് കൂടുതലും അടിമയാകുന്നത്. കുത്തിവയ്പ് രൂപത്തിലെടുക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നത് എയ്ഡ്‌സ് പോലെയുള്ള രോഗങ്ങളുടെ വ്യാപനത്തിനും മരുന്നുകള്‍ പതിവിലും കൂടിയ അളവില്‍ ശരീരത്തിലെത്തുന്നത് ചില സന്ദര്‍ഭങ്ങളില്‍ മരണത്തിന് പോലും കാരണമാകാറുണ്ട്. മുന്‍കാലങ്ങളിലെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കിലും ലഹരിയ്ക്ക് അടിമയാകുന്ന പ്രവണത വളരെക്കുറവായിരുന്നു. എന്നാലിന്ന് ലഹരിയ്ക്ക് അടിമയാകുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. ഇത് കൂടാതെ കൂടിയ അളവില്‍ ലഹരി ലഭിക്കുന്നതിന് വിവിധ രീതിയിലുള്ള ലഹരി വസ്തുക്കള്‍ ഒന്നിപ്പിച്ച് ഉപയോഗിക്കുന്നതും വര്‍ദ്ധിച്ചു വരുന്നു. ഇതിനൊരു ഉദാഹരണമാണ് മദ്യത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഉപയോഗിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ പ്രചാരത്തിലില്ലാതിരുന്ന ലഹരിയുടെ ഈ രീതിയിലുള്ള ഉപയോഗവും ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്നുണ്ട്. നഗര-ഗ്രാമീണ മേഖലയുടെ വ്യത്യാസമില്ലാതെ ഇപ്പോള്‍ ഈ പ്രവണത ഏറി വരികയാണ്. പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് ഇത്തരമൊരു പ്രവണത വര്‍ദ്ധിക്കാന്‍ കാരണമായി കണ്ടെത്തിയിരിക്കുന്നത്.
മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉത്്പാദനത്തിന് എല്ലാ രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ അതത് ഗവണ്‍മെന്റുകള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനുതകുന്ന കര്‍ശനമായ നിയമം കൊണ്ടു വരിക, കഞ്ചാവ് തോട്ടങ്ങളും ഇതിന് സഹായകമായ ലബോറട്ടറികളും നശിപ്പിക്കുന്നതിനുള്ള ഉത്തരവിടുക, മയക്കു മരുന്ന് കടത്തുന്നതിനെതിരെ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊണ്ടു (അതായത് സാമ്പത്തിക ലാഭത്തിനായുള്ള മയക്ക് മരുന്ന് കടത്ത്), മയക്കു മരുന്ന് സംബന്ധിച്ച എല്ലാ നീക്കങ്ങളിലും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുക എന്നീ നടപടികള്‍ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കൈക്കൊണ്ടു വന്നു.
ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ വിദ്യാഭ്യാസ പരിപാടികളും ഗവണ്‍മെന്റ് തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍ക്കാരിതര സംഘടനകളുടെ സഹായത്തോടെ ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനും ഇതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചു വരുന്നു. എന്നാല്‍ എത്രമാത്രം ഇതിനെതിരെ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവോ അതോടൊപ്പം തന്നെ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന വൈരുദ്ധ്യാത്മകമായ കാഴ്ചയും നമ്മള്‍ക്ക് കാണാന്‍ സാധിക്കുന്നു. മദ്യം സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കാണുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതും നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്്. മദ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന കൂടിയ നികുതി നിരക്കുകള്‍ അല്ലാതെ ഇതിന്റെ ഉപയോഗം തടയുന്നതിനുള്ള മറ്റ് നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നതും മദ്യത്തിന്റെ ഉപയോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. വര്‍ദ്ധിച്ച ഈ നികുതി സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗ്ഗമാണെന്നതും നമുക്കറിയാവുന്നതാണ്.
മയക്കുമരുന്നിന്റെ ആസക്തിയെക്കാള്‍ മദ്യത്തിനോടുളള ആസക്തിയും അതു മൂലമുണ്ടാകുന്ന സാമൂഹ്യ-സാമ്പത്തികമേഖലയിലെ പ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വന്നുകൊണ്ടിരിക്കുകയാണ്. മദ്യം എന്നത് സാ്മൂഹിക ജീവിതത്തിന്റെ ഭാഗമാകുന്ന കാഴ്്ചയാണ് ഇന്ന് മിക്ക രാജ്യങ്ങളിലും കാണുന്നതിന് സാധിക്കുന്നത്. ചില മയക്കുമരുന്നുകള്‍ ചില രാജ്യങ്ങളില്‍ നിയമപരമായി പ്രശ്‌നമില്ലാത്തവയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ലഹരി വസ്തുക്കള്‍ എങ്ങനെയാണ് നമ്മളെ ബാധിക്കുന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഉപോഗ രീതിയാണ് പ്രധാനമായ കാരണമായി കാണിക്കാവുന്നത്.
ലഹരി വസ്തുക്കളുടെ ഉപയോഗം, ദുരുപയോഗം, ആസക്തി എന്നിവയെ സംബന്ധിച്ച നിര്‍വചനങ്ങളാണ് ഇനി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്.
ഉപയോഗം മൂലം നമ്മുടെ മാനസിക ശാരീരിക തലങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വസ്തുക്കളെയാണ് ലഹരിവസ്തുക്കള്‍ എന്ന് പറയുന്നത്. അതായത് ഇവയുടെ ഉപയോഗം മൂലം നമ്മുടെ ശാരീരികമായ പ്രവര്‍ത്തികളിലും മാനസികമായ ചിന്തകളിലും വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. എന്നാല്‍ ചില ലഹരി വസ്തുക്കള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചില പ്രത്യേക അവസ്ഥകളില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന അളവില്‍ ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ഉറക്കമില്ലായ്മ, മാനസികമായ പ്രശ്‌നങ്ങള്‍, തലവേദന തുടങ്ങിയ സാഹചര്യങ്ങളില്‍. എന്നാല്‍ ഈ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമല്ലാതെ ലഹരി വസ്തുക്കളായി ഉപയോഗിക്കുന്നതും കാണാവുന്നതാണ്
ഏതെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതിനോ ആരോഗ്യം സംരക്ഷിക്കുന്നതിനോ ലഹരി ഉപയോഗിക്കുന്ന്ത് ലഹരിയുടെ ശരിയായ ഉപയോഗമായി കണക്കാക്കുന്നു. എന്നാല്‍ ഔഷധപരമായതോ അല്ലാത്തതോ ആയ മരുന്നുകള്‍ ആവശ്യത്തിലധികം അളവില്‍ നമ്മുടെ ശാരീരിക-മാനസിക വ്യാപാരങ്ങളെ തകര്‍ക്കുന്ന രീതിയില്‍ തെറ്റായി ഉപയോഗിക്കുന്നു എങ്കില്‍ ഇത് ലഹരി വസ്തുക്കളുടെ ദുരുപയോഗമാണ്. ഔഷധം എന്ന രീതിയില്‍ കഴിക്കുന്ന ലഹരി വസ്തുക്കളും ഒരു നിശ്ചിത സമയപരിധിയ്ക്ക് ശേഷവും തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നു എങ്കില്‍ ഇതിനെയും ലഹരി വസ്തുക്കളുടെ ദുരുപയോഗമായി കണക്കാക്കാവുന്നതാണ്.
ലഹരി വസ്തുക്കളുടെ ഉപയോഗം ഇതിന്റെ ആസക്തിയിലേക്ക് നയിക്കുന്നു. അതായത് ലഹരി വസ്തുക്കള്‍ ഇല്ലാതെ ജീവിതം സാധ്യമല്ല എന്ന അവസ്ഥയിലേക്ക് നാമെത്തുന്നു. ലഹരി വസ്തുക്കളുടെ അടിമയായി കഴിഞ്ഞാല്‍ അതില്‍ നിന്നു മാറുമ്പോള്‍ അസഹിഷ്ണുതയും, വിധേയത്വവും, പിന്മാറ്റ ലക്ഷണങ്ങളും കാണിക്കുന്നതിനും കാരണമാകുന്നു. സഹിഷ്ണുത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലഹരി വസ്തുക്കളുടെ ഉപയോഗം ഒരു പരിധി കഴിഞ്ഞാല്‍ നാം സാധാരണ ഉപയോഗിച്ചു കൊണ്ടിരുന്നതില്‍ നിന്നും കൂടുതലായി ലഹരി വേണ്ടുന്ന അവസ്ഥയിലേക്കെത്തുന്നു എന്നതാണ്. നാം എടുക്കുന്ന അളവും സമയവും കൂടുതലാവുന്നു.
അതേ സമയം ലഹരിയോടുള്ള ആശ്രയത്വം രണ്ട് തരത്തിലുള്ളതാവാം. ശാരീരികമായ ആശ്രയത്വവും മാനസികമായ ആശ്രയത്വവും. മാനസികമായ ആശ്രയത്വം എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഏതു സമയവും ഏതവസരത്തിലും ലഹരിയെക്കുറിച്ച് മാത്രം ചിന്തിക്കുകയും ലഹരിയില്ലാതെ യാതൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന മാനസിക നിലവാരത്തിലേക്ക് എത്തുക എന്നതുമാണ്.കനാബിസ് പോലെയുള്ള മയക്കുമരുന്നുകള്‍ മാനസികമായ ആശ്രയത്വം മാത്രമാണ് ഉണ്ടാക്കുന്നത്. അതേ സമയം ഓപിയം, ഹെറോയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകള്‍ ശാരീരികവും മാനസികവുമായ തകരാറുകള്‍ക്ക് കാരണമാകുന്നു.
ഒരാള്‍ ലഹരിയ്ക്ക് അടിമയായ ശേഷം അത് വേഗം നിര്‍ത്തിയാല്‍ പിന്മാറല്‍ ല്ക്ഷണങ്ങള്‍ കാണിക്കാന്‍ കാരണമാകുന്നു. ചെറിയ രീതിയിലുള്ളഅസ്വസ്ഥഥകള്‍ മുതല്‍ കൂടിയ രീതിയിലുള്ള ശര്‍ദ്ദി, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. ടെലിവിഷന്‍ സീരിയലുകളില്‍ കാണിക്കുന്ന രീതിയിലുള്ള കഠിനമായ പിന്മാറ്റ ലക്ഷണങ്ങള്‍ എല്ലാ ലഹരി ഉപഭോക്താക്കളിലും ഉണ്ടാകണമെന്നില്ല.
ഒരു വ്യക്തിയുടെ ശരീരത്തില്‍ നിന്നും ലഹരിയുടെ വിഷാംശത്തെ പൂര്‍ണമായി ഒഴിവാക്കി ലഹരിയുടെ പിടിയില്‍ നിന്നും പൂര്‍ണമായി മോചിപ്പിക്കുന്നതിന് ശരിയായ ചികിത്സ ആവശ്യമാണ്. ഈ പ്രക്രിയ ഡീടോക്‌സിഫിക്കേഷന്‍ എ്ന്നാണ് അറിയപ്പെടുക. ലഹരിയില്‍ നിന്നുള്ള പിന്മാറ്റ ലക്ഷണങ്ങളെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിനോടുള്ള ഭയം മൂലം ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെ ലഹരി ഉപേക്ഷിക്കാതിരിക്കുന്നതിനും കാരണമാവാറുണ്ട്.
ഇന്ന് ലഹരിയോടുളള അടിമത്തം പൊതുവായി വിലയിരുത്തപ്പെടുന്നത് മാനസികമായ ഇച്ഛാ ശക്തിയുടെ കുറവ് മൂലമോ, ധാര്‍മികമായി ഉണ്ടാകുന്ന ബലഹീനതയോ കാരണമുണ്ടാകുന്ന ഒരു രോഗമായാണ് കണക്കാക്കപ്പെടുന്നത്. മദ്യത്തിനോടും മയക്ക് മരുന്നു പോലെയുള്ള ലഹരി വസ്തുക്കളോടുമുള്ള അടിമത്തം ഒരുപോലെയാണെങ്കിലും ഇതിന് കാരണമാകുന്ന വിവിധ പ്രക്രിയകളെ വ്യത്യസ്തമായ രീതികളിലാണ് രേഖപ്പെടുത്തുന്നത്.
മദ്യപാനത്തെ വിട്ടുമാറാത്ത ഒരു രോഗമായാണ് കണക്കാക്കുന്നത്. മദ്യപിക്കുന്ന ആളുടെ സാമൂഹ്യ-ശാരീരികമായ അവസ്ഥകളെ സ്വാധീനിക്കാന്‍ കഴിവുള്ള മദ്യപാന ശീലം സമൂഹത്തില്‍ ആ വ്യക്തിക്കുള്ള വിലയെയും അയാളുടെ സാമ്പത്തികമായ കാര്യങ്ങളെയും നശിപ്പിക്കാന്‍ ഉതകുന്നതാണ്. മദ്യപാനത്തെ താഴെപറയുന്ന രീതിയില്‍ വിശദീകരിക്കാം. ഇത് ഒരു രോഗം മാത്രമല്ല, മാനസിക പ്രശ്‌നങ്ങളുടെ ലക്ഷണം കൂടിയാണ്. ശരിയായ ചികിത്സയിലൂടെ മാത്രം ശരിയാവുന്ന രീതിയിലുള്ള ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് മദ്യപാനം കാരണമാവുന്നു. ശരിയായ ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കുന്ന രോഗമാണ് മദ്യപാനം. എന്നാല്‍ ചികിത്സ ശരിയായ രീതിയില്‍ അല്ലയെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. മദ്യപാനം ഉപേക്ഷിച്ചതിനു ശേഷം ഈ ശീലം വീണ്ടും ആരംഭിക്കുകയാണെങ്കില്‍, ഏതെങ്കിലും സദസ്സില്‍ അന്നേരത്തെ അവസ്ഥയില്‍ ്മദ്യപിക്കേണ്ടി വന്നു എന്നു പറഞ്ഞാലും, മദ്യം ഉപയോഗിക്കാതെ നാളുകള്‍ പിടിച്ചു നില്‍്ക്കാന്‍ സാധിച്ചാലും മദ്യാപന ശീലം ഉപേക്ഷിച്ച വ്യക്തി വീണ്ടും മദ്യപിക്കാന്‍ ഇടയായാല്‍ അത് പൂര്‍ണമായ മദ്യപാന ശീലത്തിലേക്കുള്ള തിരിച്ചുവരവായിരിക്കും
വളരെ സാവകാശം വിവിധ ഘട്ടങ്ങളിലൂടെ വികസിക്കുന്ന രോഗമാണ് മയക്കുമരുന്നുകളോടുള്ള അടിമത്തവും മദ്യപാനാസക്തിയും. ഇതിന്റെ ലക്ഷണങ്ങളാണ് ചുവടെ പ്രതിപാദിപ്പിക്കുന്നത്.
ലഹരിവസ്തുക്കളോടുള്ള അടിമത്തം ഇങ്ങനെ ഒരുവന്റെ സ്വഭാവം, സാമൂഹിക ജീവിതം എന്നിവയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ്, ചിന്താശേഷി, വികാരങ്ങള്‍ തുടങ്ങിയ ഒരു വ്യക്തിയുടെ മാനസിക വ്യാപാരങ്ങളെയും ലഹരി വസ്തുക്കളുടെ ഉപയോഗം സ്വാധീനിക്കുന്നു.
ലഹരിവസ്തുക്കളോടുള്ള ആസക്തി സങ്കീര്‍ണ്ണമായ പ്രതിഭാസമാണ്. ഒരൊറ്റക്കാരണം കൊണ്ട ആസക്തി സംഭവിക്കുന്നു എന്ന് പറയാന്‍ നമുക്കാവില്ല. പല കാരണങ്ങള്‍ ഒരേ സമയം വരുന്നതിനാലാണ് ആസക്തി സംഭവിക്കുന്നത്. ചില പ്രത്യേക സ്വഭാവമുള്ള ആളുകളിലാണ് ലഹരിയോടുള്ള ആസക്തി സംഭവിക്കുന്നത് എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആസക്തി സംഭവിക്കുന്നതിന് പ്രത്യേകമായ കാരണങ്ങള്‍ ഒന്നും തന്നെയില്ല. ചില പ്രത്യേക സാഹചര്യങ്ങള്‍ ലഹരിയോടുള്ള ആസക്തിയ്ക്ക് കാരണമാവുന്നു എന്നേയുള്ളൂ. ഈ സാഹചര്യങ്ങളെക്കുറിച്ചാണ് ഇനി പ്രതിപാദിക്കാന്‍ പോകുന്നത്
മാതാപിതാക്കള്‍ ലഹരിയ്ക്ക് അടിമകളാണെങ്കില്‍ ഇത്തരം കുടുംബങ്ങളിലെ കുട്ടികള്‍ ലഹരിയ്ക്ക് അടിമയാകുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ലഹരിയ്ക്ക് അടിമയായ മാതാപിതാക്കളുടെ മക്കളെല്ലാം ലഹരിയ്ക്ക് അടിമയാകണമെന്ന് ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല. ലഹരിയോടുള്ള ആസക്തി പാരമ്പര്യമായി കൈമാറ്റെ ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതാണ്. എന്നാല്‍ ധാരാളം മറ്റ് കാരണങ്ങളും ഇതിന് കാരണമാകുന്നുണ്ട്.
സാമൂഹികമായ ധാരാളം കാരണങ്ങള്‍ ഒരാള്‍ ലഹരിയ്ക്ക് അടിമയാകുന്നതിന് കാരണമാകുന്നതായി മനസ്സിലാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
വ്യക്തിഗതമായ കാരണങ്ങള്‍ മൂലമുണ്ടാകുന്ന മാനസിക അസുഖമായാണ് ആസക്തിയെ കണ്ടു വന്നിരുന്നത്. അരക്ഷിതരമായ ആളുകളാണ് ആസക്തിക്ക് എളുപ്പം അടിമകളാകുന്നത്. ചെറുതും വലുതുമായ മാനസിക അസ്വാസ്ഥങ്ങള്‍ ആസക്തി മൂലമുണ്ടാകുന്നുണ്ട്. എന്നാല്‍ ആസക്തി മാനസിക അസ്വാസ്ഥത്തിന് കാരണമാണോ അതോ മാനസിക അസ്വാസ്ഥം ആസക്തിക്ക് കാരണമാണോ എന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍, അപര്യാപ്തമായ വികാരങ്ങള്‍, ആശ്രിതത്വം, ശക്തിയില്ലായ്മ, ഒറ്റപ്പെടല്‍, സ്വയം ആദരവ് നഷ്ടപ്പെടുക, കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഒരാളെ ലഹരിയ്ക്ക് ആസക്തനാക്കാന്‍ കാരണക്കാരനാക്കുന്നു എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ലഹരി ആദ്യമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ പിന്നീട് ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതായി മനസ്സിലാക്കാം. ആദ്യമായി ലഹരി ഉപയോഗിക്കുമ്പോള്‍ സന്തോഷകരമായ അനുഭവമാണ് ഉണ്ടാകുന്നതെങ്കില്‍ കൂടുതല്‍ സന്തോഷിക്കുന്നതിനായി കൂടുതലായി ലഹരി ഉപയോഗിക്കുന്നതിന് ആ വ്യക്തി പ്രേരിപ്പിക്കപ്പെടുന്നു. എന്നാല്‍ സാര്‍വ്വത്രകികമായി ലഹരിയുടെ കാര്യത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന തിയറി അനുസരിച്ച് ചില തരത്തിലുള്ള ആളുകള്‍ മറ്റുളവരെക്കാള്‍ വേഗം ലഹരിയ്ക്ക് അടിമകളാകുന്നതായി കാണുന്നതായാണ്.
ലഹരിയോടുള്ള ആസക്തിക്ക് സാമൂഹ്യമായതും സാംസ്‌കാരികമായതുമായ കാരണങ്ങള്‍ക്ക് പങ്കുണ്ടെന്ന് വിവിധ പഠനങ്ങള്‍ തെളിിക്കുന്നുണ്ട്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം സമ്മതമായിട്ടുള്ള സമൂഹങ്ങളില്‍ ജീവിക്കുന്നവരില്‍, ഇവ വളരെ എളുപ്പത്തില്‍ വളരെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സ്ഥലങ്ങളിലെ ആളുകളില്‍ ലഹരിയോടുള്ള ആസക്തി കൂടുതലാകുന്നു എന്ന് കാണാം. ചില ആദിവാസി സമൂഹങ്ങളില്‍ മദ്യം എന്നത് അവരുടെ മതപരമായ ആചാരത്തിന്റെ ഭാഗമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലഹരി വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുന്നതിന് കാരണമാകുന്നു. ഇത് ചിലരിലെങ്കിലും ലഹരിയോടുള്ള ആസക്തിക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ലഭ്യതയും അംഗീകാരവുമാണ് ആസക്തിക്കുള്ള കാരണങ്ങള്‍ എന്നല്ല ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ലഹരി ഉപയോഗം അംഗീകരിച്ചിട്ടില്ലാത്ത സ്ഥലങ്ങളിലും ആളുകള്‍ ലഹരിയ്്ക്ക് അടിമകളാകുന്നതായി മനസിലാക്കാം. മുതിര്‍ന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന മൂല്യങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും എതിരായാണ് യുവത ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. സാംസ്‌കാരികമായ ഡിഫിയന്‍സ് തിയറി പ്രകാരം ലഹരിയോടുള്ള അടിമത്തം ഉണ്ടാകുന്നത് പാരമ്പര്യമൂല്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന യുവതലമുറയുടെ വൈകാരികതയില്‍ നിന്നാണ്.
ആസക്തി എന്നു പറയുന്നത് ചികിത്സ ഉള്ള രോഗമാണ്. ശാരീരികമായ ഏതൊരു രോഗവും പോലെ തന്നെ ശരിയായ മരുന്നുകളിലൂടെ ആസക്തിയില്‍ നിന്നും മാറാവുന്നതാണ്. മരുന്നുകള്‍ ആസക്തി നേരിട്ട് ഇല്ലാതാക്കുക അല്ല ചെയ്യുന്നത്. ആസക്തി മൂലം ഉണ്ടാകുന്ന വിശപ്പില്ലായ്്മ, ആസക്തിയില്‍ നിന്നും പിന്മാറുമ്പോള്‍ ഉണ്ടാകുന്ന പിന്മാറല്‍ ലക്ഷണങ്ങള്‍ക്കുള്ള പ്രതിവിധി, ആസക്തി മൂലം ഉണ്ടാകുന്ന മറ്റ് അസുഖങ്ങള്‍ക്കുള്ള ചികിത്സ എന്നിവയാണ് മരുന്നുകളിലൂടെ നല്‍കുന്നത്. ചികിത്സയുടെ പൂര്‍ണമായ ഉദ്ദേശം ലഹരിയില്‍ നിന്നുള്ള പൂര്‍ണ്ണമായ പിന്മാറ്റമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ വീണ്ടും ലഹരിയിലേക്ക് തിരികെ പോകാമെങ്കിലും ഈ അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കി പൂര്‍ണ്ണമായ ലഹരി വര്‍ജ്ജനമായാണ് ആസക്തിയ്ക്കുള്ള ചികിത്സയിലൂടെ നല്‍കുന്നത്.
വിഷമിറക്കലിനു ശേഷമായിരിക്കും ഈ പ്രക്രിയ ആരംഭിക്കുന്നത്. അതായത് ശരിയായ ചികിത്സയിലൂടെയും നിരീക്ഷണത്തിലൂടെയും ലഹരിയുടെ ശാരീരികമായ പിന്മാറ്റം നടന്ന ശേഷമായിരിക്കും ഇത് തുടര്‍ന്നു കൊണ്ടു പോകുന്നതിനുള്ള ചികിത്സ ആരംഭിക്കുന്നത്. ഈ അവസ്ഥയില്‍ ലഹരിയ്ക്ക് അടിമയാകപ്പെട്ട വ്യക്തിയ്ക്ക് ഒറ്റയ്ക്ക്, അയാളുടെ കുടുംബാംഗങ്ങള്‍ക്കൊറ്റയ്ക്ക്, ഇവരെ ഒരുമിച്ചൊക്കെ കൗണ്‍സിലിംഗ് നല്‍കുന്നു. ജോലിസ്ഥലത്ത്, സാമ്പത്തികമായി, കുടുംബങ്ങളില്‍, ദൈനംദിന ജീവിത സാഹചര്യങ്ങളിലൊക്കെ ലഹരി മൂലം ഒരാള്‍ക്ക് ഉണ്ടായിട്ടുള്ള വിവിധ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനാണ് ഈ കൗണ്‍സിലിംഗ് നല്‍കുന്നത്. മനോഭാവത്തില്‍ മാറ്റമുണ്ടാക്കുക, ജീവിതരീതി മെച്ചപ്പെടുത്തുക, സമൂഹത്തില്‍ നഷ്ടമായ സ്ഥാനം തിരികെ നേടുക എന്നിവയ്ക്ക് കൗണ്‍സിലിംഗിലൂടെ സാധിക്കുന്നു. ലഹരിയില്‍ നിന്നും മോചനം നേടുന്ന ആള്‍ക്ക് ജോലി കണ്ടെത്തുന്നതിന് സഹായിച്ചും, സമൂഹത്തിലും കുടുംബത്തിലും സ്ഥാനം നല്‍കിയും മാനസികോല്ലാസം നല്‍കുന്ന കളികളിലോ ഹോബികളിലോ ഏര്‍പ്പെട്ടുമാണ് ആസക്തിയില്‍ നിന്നും തിരികെ കൊണ്ട് വരുന്നത്. ഇതുമായി ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടതും ദൈനംദിന ജീവതത്തില്‍ മുഴുകതുന്നതിനുള്ള സഹായം നല്‍കുന്നതിനും ചികിത്സയുടെ ഭാഗമായി കണക്കാക്കേണ്ടതുണ്ട്.
മുകളില്‍ പറഞ്ഞവയുടെ നടത്തിപ്പിനായി വിവിധ രീതികള്‍ സ്വീകരിക്കേണ്ടതായി വരുന്നുണ്ട്. ആശുപത്രികളില്‍ (പ്രത്യേകമായതോ, സാധാരണ ഉള്ളതോ), പുനരധിവാസ കേന്ദ്രങ്ങള്‍ അല്ലയെങ്കില്‍ ശരിയായ മാര്‍്ഗ്ഗ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ എല്ലാം ചികിത്സാ രീതികള്‍ നടപ്പിലാക്കാം. മാനസികമായ സഹായമാണ് ആസക്തിയില്‍ നിന്നും മുക്തമാകുന്നതിന് ഏറ്റവും ആവശ്യമായ ഘടകം.
സിഗരറ്റ്, സിഗാര്‍, പൈപ്പുകള്‍, ചവച്ചരച്ച് ഉപയോഗിക്കുന്നവ, മുറുക്കുന്നതിന് ഉപയോഗിക്കുന്നവ, വലിക്കുന്നതിന് ഉപയോഗിക്കുന്നത്, മുത്ത്, എല്ല്, ശവപ്പെട്ടിയിലെ ആണി, ക്യാന്‍സര്‍ സ്റ്റിക്ക് എന്നീ വിവിധ പേരുകളിലാണ് പുകവലി അറിയപ്പെടുന്നത്.
എയ്ഡ്‌സ്, കാര്‍ അപകടങ്ങള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ എന്നിവയുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇങ്ങനെ മരിക്കുന്ന ആളുകളിലും കൂടുതല്‍ ആളുകള്‍ പുകവലി മൂലമുണ്ടാകുന്ന വിവിധ രോഗങ്ങല്‍ കാരണം മരിക്കുന്നതായി കാണാന്‍ സാധിക്കുന്നു.
പുകയിലയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും, ഹൃദയത്തില്‍ നിന്നുമുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. വൃത്തികെട്ട ശ്വാസം, മഞ്ഞപ്പല്ലുകള്‍, വൃത്തികെട്ട മണമുള്ള വസ്ത്രങ്ങള്‍ എന്നിവ പുകവലി മൂലം ഉണ്ടാകുന്നു. പുകയിലയുടെ ദീര്‍ഘനാളത്തെ ഉപയോഗം വിവിധ വിട്ടുമാറാത്ത മാരകമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, സ്‌ട്രോ്ക്ക് എന്നിവ പുകയിലയുടെ ഉപയോഗം മൂലം ഉണ്ടാകാം. ഇങ്ങനെ അകാല മരണത്തിന് പുകയിലയുടെ ഉപയോഗം കാരണമാകുന്നു. ദിവസം ഒരു പാക്കറ്റ് സിഗരറ്റെങ്കിലും വലിക്കുന്ന ഒരാള്‍ ഒരിക്കലും പുകവലിക്കാത്ത ആളുടെ ആയുസ്സുമായി നോക്കുമ്പോള്‍ ഏഴുവര്‍ഷം കുറവേ ജീവിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കാം. എല്ലാ വര്‍ഷവും 440,000 ആളുകളാണ് പുകവലി മൂലം മരണപ്പെടുന്നത്.
പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. എന്നിട്ടും ഇതറിഞ്ഞുകൊണ്ട് തന്നെ ആളുകള്‍ എന്തിനാണ് പുകവലിക്കുന്നത്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ എന്ന രാസവസ്തുവാണ് പുകയിലയോടുള്ള ആസക്തിയ്ക്ക് കാരണമാവുന്നത്. ജൈവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ വിവിധ ഘടകങ്ങള്‍ പുകവലിയോടുള്ള ആസക്തിയ്ക്ക് പിന്നിലുണ്ട്. നിക്കോട്ടിന്‍ നമ്മള്‍ അംഗീകരിക്കപ്പെടുന്നതായ ചിന്ത ഉണ്ടാക്കുന്നതാണ്. ഇതിനാലാണ് വിഷാദം പോലെയുള്ള നെഗറ്റീവ് ആയ വികാരങ്ങള്‍ വരുമ്പോള്‍ അവയില്‍ നിന്നും മോചനത്തിന് പുകവലിക്കുന്നത്. പുകവലി എന്നു പറയുന്നത് ഒരു ശീലമായോ അല്ലയെങ്കില്‍ ഒരു സാമൂഹ്യ ചുട്ടുപാടില്‍ നിന്ന് ഉണ്ടാകുന്നതോ ആണ്.
പുകയില സാധാരണയായി വലിക്കുന്ന രൂപത്തിലാണ് ഉപയോഗിക്കുന്നതെങ്കിലും വളരെ പെട്ടെന്ന് ഇത് ശരീരത്തിനെയും മനസ്സിനെയും ബാധിക്കുന്നതിനായി നേരിട്ട് ചവയ്ക്കുന്ന രൂപത്തിലോ ഡിപ് രൂപത്തിലോ ഉപയോഗിക്കുന്നതും കാണാവുന്നതാണ്. പുകവലി സാമൂഹിക ജീവിതത്തെ ബാധിക്കുന്നു, പുകവലിക്കുന്ന യുവതലമുറ മറ്റ് ലഹരി വസ്തുക്കളിലേക്ക് തിരിയുന്നതിനുള്ള സാധ്യത എട്ട് മടങ്ങാണ്
പുകവലിയും സ്‌കൂള്‍ ജീവിതവും, പുകവലിയ്ക്കുന്ന ആളുകളില്‍ ഭൂരിഭാഗവും ഈ ശീലം ആരംഭിക്കുന്നത് തങ്ങളുടെ ഹൈസ്‌കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കുന്നതിനും മുമ്പാണ്. ഇതിനാല്‍ തന്നെ സ്‌കൂള്‍ കാലഘട്ടത്തില്‍ പുകവലിയ്ക്കുന്നില്ല എങ്കില്‍ പിന്നീട് പുകവലിയ്ക്കുന്നതിനുള്ള സാധ്യതയും കുറയുന്നു.
പുകവലിയും സ്‌കൂളിലെ സ്ഥാനവും, പുകവലിയ്ക്കുന്ന കുട്ടികള്‍ തങ്ങളുടെ പഠനത്തില്‍ പിന്നോട്ടു പോകുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്. അവര്‍ പുകവലിക്കുന്ന മറ്റ് കു്ട്ടികളുമായി കറങ്ങി നടക്കുന്നതിനും ഇത് ഒഴിവാക്കുന്നതിന് സ്വയമായി തീരുമാനം എടുക്കാന്‍ സാധിക്കാത്തവരുമായി മാറുന്നു.
നിഷ്‌ക്രിയ പുകവലി, പുകവലിക്കുന്നവര്‍ സ്വയം നാശം വരുത്തിവയ്ക്കുന്നു എന്ന് മാത്രമല്ല, തങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് കൂടി രോഗങ്ങള്‍ പകര്‍ന്നു നല്‍കുന്നു. 53,000 പേരാണ് ഇത്തരത്തില്‍ ഓരോ വര്‍ഷവും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കുന്നത്.
രോഗങ്ങള്‍ വന്നോ ആക്‌സിഡന്റുകളിലൂടെയോ, കൊലപാതകങ്ങളിലൂടെയോ നടക്കുന്ന മരണങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ പുകവലി മൂലം മരണമടയുന്നു. പുകവലിയ്ക്കുന്ന ഓരോ സമയവും തങ്ങളുടെ ആയുസ്സിന്റെ ഏഴു ശതമാനം ഒരു പുകവലിക്കാരന്‍ നശിപ്പിക്കുന്നതായാണ് പഠനങ്ങള്‍ കാണിക്കുന്നത്. ക്യാന്‍സര്‍, ഹൃദ്‌രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവ പുകവലി മൂലം ഉണ്ടാകാം. പുകവലിക്കുന്ന യുവതലമുറയില്‍ 18 വയസ്സിനു മുമ്പ് ഹൃദ് രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി കാണാം. ശ്വാസകോശ രോഗങ്ങളില്‍ 87 ശതമാനവും ഉണ്ടാകുന്നത് പുകവലി മൂലമാണ്. പുതിയതായി പുകവലി ആരംഭിക്കുന്നവരില്‍ ഭൂരിഭാഗം പേരും മരണമടയുന്നത് പുകവലിയുടെ ദൂഷ്യവശങ്ങള്‍ മൂലമാണ്.
പ്രതിദിനം 16 മില്യണ്‍ ഡോളറാണ് പുകയില കമ്പനികള്‍ പരസ്യത്തിനു വേണ്ടി മാത്രം ചിലവഴിക്കുന്നത്. ഈ പരസ്യങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത് യുവതലമുറയെയാണ്. കാണാന്‍ കൊള്ളാവുന്ന ആരോഗ്യ ദൃഢഗാത്രരായ മോഡലുകളെ ഉപയോഗിച്ച് പുകയില നല്ലതാണ് എന്ന രീതിയിലാണ് പരസ്യങ്ങള്‍ ഇറക്കുന്നതെങ്കിലും ഇത് ശരിക്കും നല്‍കുന്ന്ത് വ്യ്ത്തികെട്ട ശ്വാസവും, മഞ്ഞപ്പല്ലുകളും, പുകയിലയുടെ മണമുള്ള ഉടുപ്പുകളുമാണ്. എന്നാല്‍ ഇവയൊന്നും പുകയിലയുടെ പരസ്യങ്ങളില്‍ നല്‍കുന്നില്ല.
പുകവലിക്കുന്നവരില്‍ 80 ശതമാനം ആളുകളും തങ്ങളുടെ കൗമാരകാലത്താണ് ഈ ശീലം ആരംഭിക്കുന്നത്. ദിവസം മൂന്ന് സിഗരറ്റെങ്കിലും വലിക്കുന്ന ആളുകളില്‍ 43 ശതമാനം ആളുകളും പുകവലിയ്ക്ക് അടിമകളാകുന്നു. ശ്വാസംമുട്ടലും കഫക്കെട്ടും പുകവലിയ്ക്കുന്ന കുട്ടികളില്‍ കൂടുതലായി കാണുന്നുണ്ട്. കൂടാതെ ഇവര്‍ക്ക് മറ്റ് കുട്ടികളെപ്പോലെ ശാരീരിക അദ്ധ്യാനം ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനോ കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ സാധിക്കുന്നില്ല. എന്നാല്‍ കൗമാര കാലത്ത് പുകവലി ആരംഭിക്കുന്നില്ല എങ്കില്‍ പിന്നീട് പുകവലി ആരംഭിക്കുന്നതിനുളള സാധ്യതയും കുറവാണ്.
പുകവലിക്കുന്നവര്‍ സ്വയം അപകടം വരുത്തി വയ്ക്കുക മാത്രമല്ല തന്റെ ചുറ്റുമുള്ളവരെ കൂടി രോഗികളാക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം 53,000 ആളുകളാണ് ഇതുമൂലം മരണമടയുന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുന്നതിനും ഗര്‍ഭം അലസുന്നതിനും കാരണമാകുന്നു. പുകവലിക്കുന്നവരുടെ കുട്ടികള്‍ക്ക് സഡന്‍ ഇന്‍ഫന്റ് ഡെ്ത്ത് സിന്‍ഡ്രോം (എസ് ഐ ഡി എസ്) ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. മറ്റ് കുട്ടികളില്‍ നിന്നും വ്യ്ത്യസ്തമായി പുകവലിക്കാരുടെ കുട്ടികളില്‍ ജലദോശം, ചെവിയിലെ അണുബാധ, ആസ്ത്മ, പനി എന്നിവ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്
സിഗാറുകളിലും ചവയ്ക്കുന്ന രൂപത്തിലുള്ള പുകയില ഉത്പന്നങ്ങളിലും ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സിഗരറ്റിനേക്കാള്‍ അപകടകാരിയാണ് സിഗാര്‍. 10 സിഗരറ്റ് വലിയ്ക്കുന്നതിന് സമമാണ് ഒരു സിഗാര്‍ വലിയ്ക്കുന്നത്. സിഗാര്‍ ഉപയോഗിക്കുന്നവരുടെ തൊണ്ട, ശ്വാസകോശം, അന്നനാളം എന്നിവയില്‍ ക്വാന്‍സര്‍ ഉണ്ടാകുന്നതിന് സിഗരറ്റ് ഉപയോഗിക്കുന്നവരില്‍ നിന്നും നാലു മുതല്‍ 10 മടങ്ങ് വരെ കൂടുതല്‍ സാധ്യത കാണുന്നുണ്ട്. ചവയ്ക്കുന്ന അല്ലെങ്കില്‍ ഒട്ടിക്കുന്ന രൂപത്തിലുള്ള പുകയില ബ്രൗണ്‍ കളറിലുള്ള തുപ്പല്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. കൂടാതെ വായ, തൊണ്ട, നാക്ക് എന്നിവിടങ്ങളില്‍ ക്വാന്‍സര്‍ വരുന്നതിനുള്ള സാധ്യതയും ഇതുമൂലം ഉണ്ടാകുന്നു.
നിങ്ങള്‍ പുകവലിക്കുന്ന ആളാണോ, നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ കാര്യം പുകവലി ഉപേക്ഷിക്കുക എന്നതാണ്. പുകവലിക്കുന്നവരില്‍ 70 ശതമാനം പേരും ഇത് നിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. പുകവലി ഉപേക്ഷിക്കാന്‍ സാധിക്കുകയാണെങ്കില്‍ ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഹാര പദാര്‍ത്ഥങ്ങളുടെ രുചി നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. അഞ്ച് അല്ലെങ്കില്‍ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹൃദ്‌രോഗം വരുന്നതിനുള്ള സാധ്യത കുറയുന്നു.
നിങ്ങള്‍ക്ക് ലഹരി ആവശ്യമില്ല. ആരോഗ്യം സംരക്ഷിക്കുക അതിലൂടെ നിങ്ങളുടെ ഭാവിയും. നിങ്ങള്‍ അത് അര്‍ഹിക്കുന്നു